Tuesday, November 1, 2011

സൌമ്യക്ക്....................

പ്രിയപ്പെട്ട സഹോദരീ...
തികച്ചും അപരിചിതരായിരുന്നു നാം...

സ്വപ്നങ്ങളുടെ കൂമ്പാരം പ്രണയത്തിന്റെ തിരിനാളം നിനക്കുമുണ്ടായിരുന്നു ഞങ്ങളെപ്പോലെ......

എനിക്കോ അവര്‍ക്കോ വന്നു ചേരാമായിരുന്ന ആ ദുരന്തം വന്നു പതിച്ചത് പനിനീര്‍ പുഷ്പമേ നിന്നില്‍......

കണ്ണീരുണങ്ങാത്ത പാടോടെ പെറ്റമ്മമാര്‍....
ഓര്‍മകള്‍ തികട്ടി കുഞ്ഞനുജന്‍മാരും അനുജത്തിമാരും.....

പക്ഷേ ഇതൊന്നും നീ അറിയുന്നില്ല.......
നീ ഉറക്കമല്ലേ...
ഓരോ നെഞ്ചിലും വേദനയുടെ തീ കേരായെറിഞ്ഞ്...........

ഓരോ പത്ര താളിലും നിന്‍ മുഖം കണ്ട് അറിയാതെ ഞങ്ങളില്‍ പലരും ആഗ്രഹിച്ചു കാഴ്ച മറഞ്ഞു പോയിരുന്നെങ്കിലെന്ന്....

ക്ഷമിക്കൂ സഹോദരീ..........
നിന്‍ നിശ്ചല ചിത്രത്തെ നോക്കി പശ്ചാത്തപിച്ചിട്ടിനിയെന്ത് കാര്യം?

മനുഷ്യ രക്തവും മാംസവുമുള്ള ആ ഒറ്റക്കയ്യന്‍ പിശാചിനെ ഞങ്ങളെന്ത് വേണം?

അബോധാവസ്ഥയിലേക്ക് മറയും മുന്‍പ് അമര്‍ഷത്തോടെ നീ എതിര്‍ത്ത ആ നികൃഷ്ട ജീവിയെ ഞങ്ങളെന്തു വേണം?


സഹേദരീ.......
പിറന്നു വീഴുന്ന ഓരോ പെണ്‍കുഞ്ഞിനു മുന്നിലും നീ രക്തസാക്ഷിയാണ്....
ലോകം പുതിയ സൌമ്യമാരെ സൃഷ്ടിക്കാതിരിക്കാന്‍ നീ മൌനമായി മരണം വരിച്ചതാണോ?

പ്രിയ സഹോദരീ........ ഒരു കാര്യം ഉറപ്പാണ്‌

ഇനിയുള്ള ഓരോ യാത്രയിലും..... ഞങ്ങള്‍ ജാഗരൂകരാണ്.....